തിരുവനന്തപുരം: കേരളത്തിലെ പൊതുവിദ്യാലയങ്ങളുടെ അക്കാദമിക മികവും സാങ്കേതിക-കലാ-കായിക-ശാസ്ത്ര നേട്ടങ്ങളും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന ഇന്ത്യയിലെ ഏക വിദ്യാഭ്യാസ റിയാലിറ്റിഷോ ആയ ‘കൈറ്റ് ഹരിതവിദ്യാലയം 4.’ ഇന്നുമുതൽ കൈറ്റ് വിക്ടേഴ്സ് ചാനലിൽ സംപ്രേഷണം ആരംഭിക്കുന്നു.
ഒരു ദിവസം രണ്ടു സ്കൂളുകൾ വീതമുള്ള രണ്ട് എപ്പിസോഡുകളായുള്ള റിയാലിറ്റിഷോയുടെ സംപ്രേഷണം വൈകുന്നേരം ഏഴിനാണ്. കൈറ്റ് വിക്ടേഴ്സിന്റെ പോർട്ടൽ വഴിയും മൊബൈൽ ആപ്പ് വഴിയും തത്സമയം കാണാം. youtube.com/itsvicters യുട്യൂബ് ചാനലിൽ എപ്പിസോഡുകൾ ലഭ്യമാകും.